കോണ്‍ഗ്രസ് കൊണ്ടാട് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് 4 ന് മണ്‍മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ അനുസ്മരണവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണവും നല്‍കും.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.
ഏ.കെ. ചന്ദ്രമോഹന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. അഡ്വ. ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തും. ഷാജി ഇല്ലിമൂട്ടില്‍ അദ്ധ്യക്ഷത വഹിക്കും. മോളി പീറ്റര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യും.
ബെന്നി മാത്യു കുളക്കാട്ടോലില്‍, സി.റ്റി. രാജന്‍, എം.പി. കൃഷ്ണന്‍ നായര്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍, കെ.ആര്‍. കൃഷ്ണന്‍ നായര്‍, ജോജോ പെരുമാലില്‍, ജിനോ എക്കാലയില്‍ എന്നിവര്‍ പ്രസംഗിക്കും.




0 Comments