മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കെ.എസ്.ഇ.ബി. പാലാ ഓഫീസിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍





സ്വന്തം ലേഖകന്‍


സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. 


പാലാ ഇലക്ട്രിക്കല്‍ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ബിനോയി പി. ഗോപാലിനെയാണ് കെ.എസ്.ഇ.ബി. സസ്‌പെന്റ് ചെയ്തിട്ടുള്ളത്. 'ഇ.ഡി. പാലാ നൗ' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. 

 


പാലാ ഇലക്ട്രിക്കല്‍ സബ് ഡിവിഷനിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ബിനോയിയെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സസ്‌പെന്റ് ചെയ്തത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments