അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വഴിപാട് പായസ കൗണ്ടര്‍ വഴി ദേവസ്വം ബോര്‍ഡ് അനുവദിച്ചിരിക്കുന്ന അളവില്‍ കൂടുതല്‍ പായസം തയ്യാറാക്കി ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഒത്താശയില്‍ രസീത് ഇല്ലാതെ കൂടിയ വിലക്ക് വില്‍പ്പന നടത്തുന്നു എന്നുള്ള ആക്ഷേപത്തിനെ തുടര്‍ന്നാണ് ഇന്ന് (10/ 08 / 23) പകല്‍ കോട്ടയം വിജിലന്‍സ് റേഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാര്‍ പി.വി. യുടെ നേത്രത്വത്തില്‍ കോട്ടയത്ത് നിന്നുളള വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
പരിശോധനയില്‍ ആകെ വില്‍പ്പന നടത്താവുന്ന പ്രസാദത്തിന്റെ അളവായ 246 ലിറ്റര്‍ ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷിക്കുന്നവര്‍ക്ക് നല്‍കുന്ന 160 രൂപയുടെ പാസ് ഷിജു, സുന്ദരേശന്‍ എന്നീ ഏജന്റ് മാര്‍ പല ആളുകളുടെ പേരില്‍ കൂടിയ എണ്ണം ബുക്ക് ചെയ്ത ശേഷം ആയത് വില്‍പ്പന കൗണ്ടറില്‍ നിന്നും നേരിട്ട് കൈപ്പറ്റി കൂടിയ വിലയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്‍വശം വച്ച് തന്നെ പ്രസാദം വാങ്ങുന്നതിനായി നേരിട്ട് എത്തുന്ന ആളുകള്‍ക്ക് വില്‍പന നടത്തുന്നു.
ഇത്തരത്തില്‍ ദിനം പ്രതി കരിഞ്ചന്തയില്‍ പ്രസാദം വില്‍പന നടത്തുന്ന ഏജന്റ്മാരുടെ പ്രവൃത്തി തടയേണ്ട ദേവസ്വം അസ്സി. കമ്മീഷണര്‍, കൗണ്ടര്‍ ജീവനക്കാര്‍ എന്നിവര്‍ ആയത് തടയുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ ഏജന്റ് മാര്‍ക്ക് അനുകൂല മനോഭാവം സ്വീകരിക്കുന്നത് അളവില്‍ കൂടുതലും, കൂടിയ വിലയ്ക്ക് വില്‍പനയ്ക്ക് നടത്തുന്നതും ഏജന്റ് മാരില്‍ നിന്നും പണം കൈപ്പറ്റിയാണ് എന്ന് അനുമാനിക്കാവുന്നതാണ്.




0 Comments