പാലാ നഗരസഭ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി.




മദ്യം, മയക്കുമരുന്ന്, പുകവലി  തുടങ്ങിയ ദുര്‍ഗുണങ്ങള്‍ യുവജനങ്ങള്‍ കുട്ടികള്‍  എന്നിവരുടെ ഇടയില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, ആയത് തടയുന്നത് സംബന്ധിച്ച് ഫലപ്രദമായ മാര്‍ഗം എന്ന നിലയില്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.  



ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി പാലാ സെന്റ് തോമസ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് കുട്ടികള്‍ അവതരിപ്പിച്ച ഇത്തിക്കണ്ണികള്‍ എന്ന തെരുവുനാടവും  ലഹരി വിരുദ്ധ  ബോധവല്‍ക്കരണം എല്‍ഇഡി പ്രദര്‍ശനവും നടത്തി. 

പാലാ സെന്റ് തോമസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ സെമിനാര്‍ നഗരസഭ  ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 


സ്‌കൂള്‍ പ്രിന്‍സിപ്പല്‍  റജി മാത്യു, ഹെഡ്മാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍, നഗരസഭ വൈസ്‌പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, കൗണ്‍സിലര്‍മാരായ വി.സി പ്രിന്‍സ്,  ആനി ബിജോയ്, ലിസികുട്ടി മാത്യു, മായാ രാഹുല്‍, എക്‌സൈസ് വിമുക്തി കോര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ മാര്‍ഷല്‍ മാത്യു, നഗരസഭ മുന്‍ ഉദ്യോഗസ്ഥന്‍ ബിജോയ് മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments