പാലാ സി.വൈ.എം.എല്‍-ന്റെ 76-ാം വാര്‍ഷികവും സ്വതന്ത്ര്യദിനാഘോഷവും സംയുക്തമായി ആഘോഷിക്കും.
15 ന് രാവിലെ 7ന് ളാലം പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന, 8.30 ന് പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട് പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനസന്ദേശം നല്‍കും.
വൈകിട്ട് 6 ന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി. സ്വാതന്ത്ര്യദിനസന്ദേശം നല്കും.
പ്രമുഖ വ്യക്തികളായ ജോര്‍ജ്ജ് കള്ളിവയലില്‍, രവി പാലാ, മാത്യു കുര്യാക്കോസ്, സന്തോഷ് മരിയസദനം എന്നിവരെ മാണി സി. കാപ്പന്‍ എം.എല്‍.എ. ആദരിക്കും. തുടര്‍ന്ന് ഗാനമേള, കലാപരിപാടികള്‍ എന്നിവയുമുണ്ട്.




0 Comments