നാട്ടുകാഴ്ചയുടെ നേരറിവുകളുമായി സ്റ്റാര്‍വിഷന്‍ ചാനലിന് 18 വയസ്സ്




നാട്ടുവാര്‍ത്തകളുടെ സ്പന്ദനവുമായി സ്റ്റാര്‍വിഷന്‍ ചാനല്‍ വാര്‍ത്തകള്‍ 19-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ മുഴുവന്‍ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍.

നഗരപ്രദേശങ്ങളില്‍ എ.സി.വി. വാര്‍ത്താചാനല്‍ മാത്രമുണ്ടായിരുന്ന കാലഘട്ടത്തിലാണ് കിടങ്ങൂര്‍ കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍വിഷന്‍ ചാനല്‍ നാട്ടുവാര്‍ത്തകളുടെ സംപ്രേക്ഷണത്തിന് തുടക്കം കുറിച്ചത്. 2005 ഓഗസ്റ്റ് 10 നായിരുന്നു ആദ്യ വാര്‍ത്താ സംപ്രേക്ഷണം. പത്രപ്രവര്‍ത്തകനായിരുന്ന സുനില്‍ പാലായുടെ നേതൃത്വത്തിലാണ് സ്റ്റാര്‍വിഷന്‍ ചാനലില്‍ വാര്‍ത്താവിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന വാര്‍ത്താ സംപ്രേക്ഷണം ഒരുവര്‍ഷത്തിനുള്ളില്‍ എല്ലാദിവസത്തിലേക്കും കടന്നു. ''നാട്ടുകാഴ്ചയുടെ നേരറിവുകള്‍'' എന്ന മുദ്രാവാക്യവുമായി ഓരോ ദിവസവും 40 പഞ്ചായത്തുകളിലായി പതിനായിരക്കണക്കിന് കുടുംബങ്ങളുടെ സ്വീകരണമുറിയില്‍ സ്റ്റാര്‍വിഷന്‍ വാര്‍ത്തകള്‍ നിറഞ്ഞുനിന്നു. രണ്ട് വര്‍ഷത്തോളം വാര്‍ത്താവതാരകനും റിപ്പോര്‍ട്ടറുമെല്ലാം സുനില്‍ പാലായായിരുന്നു. ടോണി വെമ്പള്ളി, രഞ്ജിത്ത് എന്നിവര്‍ ക്യാമറാമാന്‍മാരും. 



വാര്‍ത്താ സംപ്രേക്ഷണം തുടങ്ങി ആറ് മാസത്തിനുള്ളില്‍ ഓരോ ആഴ്ചയിലെയും പ്രധാന വാര്‍ത്തകള്‍ അവലോകനം ചെയ്തുകൊണ്ടുള്ള ആഴ്ചവട്ടം, ജ്യോതിഷ പരിപാടിയായ സൗഭാഗ്യവാരം, ദേശപ്പെരുമ, പാട്ടുപെട്ടി തുടങ്ങിയ പരിപാടികളെല്ലാം സ്റ്റാര്‍വിഷന്‍ പ്രേക്ഷകര്‍ക്കായി വിളമ്പി. 



ഇന്ന് 60 പഞ്ചായത്തുകളിലും ഏറ്റുമാനൂര്‍, പാലാ, കോട്ടയം എന്നീ നഗരസഭകളിലുമായി ലക്ഷക്കണക്കിന് പ്രേക്ഷകരാണ് സ്റ്റാര്‍വിഷന്‍ വാര്‍ത്തകള്‍ കാണുന്നത്. ബിനു സ്റ്റീഫന്‍ മാനേജിംഗ് ഡയറക്ടറും, സി. സജിത്ത് (കൊച്ചുബിനു) മാനേജിംഗ് എഡിറ്ററുമായിട്ടുള്ള 30 അംഗ ടീമാണ് സ്റ്റാര്‍വിഷന്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങളെ ഇപ്പോള്‍ വിജയകരമായി നയിക്കുന്നത്. ഇപ്പോള്‍ ഓരോ സംഭവവും നടക്കുമ്പോള്‍തന്നെ അതിന്റെ വിശദാംശങ്ങള്‍ സ്റ്റാര്‍വിഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഒപ്പം യൂട്യൂബ് ചാനലിലും ഈ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തുവരുന്നു.






 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments