കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കണം - കെഎസ്ആര്‍ടിഇഎ (സി.ഐ.ടി.യു)


കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുള്ള ശമ്പളം എല്ലാ മാസവും ഒന്നിന്  നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സര്‍വീസ് ഓപ്പറേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കി വരുമാനം വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്കുള്ള ബോണസും അഡ്വാന്‍സ് ഉള്‍പ്പെടെയുള്ള ഓണക്കാല ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യണമെന്നും മെഡിസെപ് മാതൃകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ  ഒന്‍പതിന് ജില്ലാ കേന്ദ്രത്തില്‍ നടത്തുന്ന മഹാധര്‍ണ്ണ വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.



പാലാ ഇഎംഎസ് മന്ദിരം ഓഡിറ്റോറിയത്തില്‍ (സ. എം.വി അനില്‍കുമാര്‍ നഗര്‍) ചേര്‍ന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.വി. റസല്‍ ഉദ്ഘാടനം ചെയ്തു.


രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ജില്ലാ പ്രസിഡന്റ് പി.ബി ബിനോയി പതാക ഉയര്‍ത്തി. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.ബി ബിനോയി അധ്യക്ഷനായി. കെ ടി ഷിബു രക്തസാക്ഷി പ്രമേയവും എസ് പ്രിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിജോ ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി എ ജോജോ കേന്ദ്ര റിപ്പോര്‍ട്ടിംങ് നടത്തി. ജില്ലാ സെക്രട്ടറി എം കെ ആശേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ് ശിവദാസ് കണക്കും അവതരിപ്പിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിനോദ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യന്‍, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്, പി എം ജോസഫ്,  മോഹന്‍കുമാര്‍ പാടി, ആര്‍ ഹരിദാസ് എന്നിവര്‍ സംസാരിച്ചു.









 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments