പാലാ സെന്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളജ് സ്ഥാപകദിനാഘോഷവും സ്ഥാപകപിതാക്കളെ ആദരിക്കലും അവാര്‍ഡ് സമര്‍പ്പണവും സംയുക്തമായി 7-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോസഫ്സ് ഹാളില്‍ നടത്തും.
യോഗം ഫെഡറല്‍ ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ സിറിള്‍ ജോസ് ഉദ്ഘാടനം ചെയ്യും. മോണ്‍ ഡോ.ജോസഫ് തടത്തില്‍ കുന്നത്തേടം അവാര്‍ഡ് പി.സി ജോസഫ് പൂണ്ടിക്കുളത്തിന് സമര്‍പ്പിക്കും.
കോളജ് പ്രവേശനത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊന്നാടയണിയിച്ച് ആദരിക്കുന്നതാണ്. കൊവിഡ് മഹാമാരി മൂലം മുന്‍ വര്‍ഷങ്ങളില്‍ ചടങ്ങ് നടന്നിരുന്നില്ല. ഈ വര്‍ഷം 1971 1972, 1973 വര്‍ഷങ്ങളില്‍ കോളജില്‍ പ്രവേശനം നേടിയവരെയാണ് ആദരിക്കുന്നത്.
ഈ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അലുംനി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.ജയിംസ് ജോണ്‍ മംഗലത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവീസ് സേവ്യര്‍, സെക്രട്ടറി ഡോ. സാബു ഡി മാത്യു എന്നിവര്‍ അറിയിച്ചു.




0 Comments