തലപ്പലം ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും അര്‍ദ്ധദിന ശില്പശാലയും നടത്തി.
കേരള ഹൈക്കോടതി നിര്‍ദേശപ്രകാരം ആരംഭിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് ശില്പശാലയും റിപ്പോര്‍ട്ട് അവതരണവും സംഘടിപ്പിച്ചത്. യോഗം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉല്‍ഘാടനം നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ ഷൈബി സ്വാഗതം ആശംസിച്ച യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെ കെ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ ശരത് ചന്ദ്രന്‍ ജനകീയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു ചന്ദ്രന്‍ ക്യാമ്പയിന്‍ വിശദീകരണം നടത്തി. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ വിവരണം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ കെ എസ് നടത്തി.
ഗ്രൂപ്പ് ചര്‍ച്ചക്കും സംശയ നിവാരണത്തിനും ശേഷം വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മിനി നന്ദി അറിയിച്ചു. മെമ്പര്‍മാരായ ജോമി ബെന്നി, കൊച്ചുറാണി ജെയ്‌സണ്‍, ചിത്ര സജി,സെബാസ്റ്റ്യന്‍ കെ ജെ, ഹെഡ് ക്ലാര്‍ക്ക് സാഫിയ, ആര്‍ ജി എസ് എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സുചിത്ര എം നായര്‍, സി ഡി എസ് മെമ്പര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments