പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എസ്.പി.സി. ദിനാചരണത്തിന്റെയും കമ്മ്യൂണിറ്റി പ്രൊജക്ടിന്റെയും ഭാഗമായി ഭവന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ജനകീയ കൂട്ടായ്മയില്‍ പുനര്‍ നിര്‍മ്മാണം നടത്തുന്ന വീടിന്റെ ചില ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം നിര്‍മ്മാണ സാമഗ്രികള്‍ ചുമന്ന് സ്ഥലത്ത് എത്തിക്കാനും പരിസരങ്ങള്‍ വൃത്തിയാക്കാനും കേഡറ്റുകള്‍ സഹായിച്ചു. സ്‌കൂളില്‍ നടന്ന ദിനാചരണ പരിപാടികളുടെ ഭാഗമായി പരേഡ്, പൊതുയോഗം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.
ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിനോയി തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ടോണി തോമസ്, മരീന അബ്രാഹം, സി. അനു റോസ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




0 Comments