ക്ഷേത്ര വാദ്യ പഠന കളരി ആരംഭിക്കുന്നു.





കോട്ടയം ജില്ലയിലെ ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ടെമ്പിള്‍ ആര്‍ട്‌സില്‍ ക്ഷേത്ര വാദ്യ പഠന കളരി ആരംഭിക്കുന്നു. 

ചെണ്ടമേളവും പഞ്ചാവാദ്യവും പോലെയുള്ള ആഘോഷ വാദ്യങ്ങളില്‍ ഒട്ടനവധി വാദ്യ കലാകാരന്മാരെ സമ്മാനിച്ചിട്ടുള്ള സ്‌കൂള്‍ ഓഫ് ടെമ്പിള്‍ ആര്‍ട്‌സ് പ്രധാനമായും ഭരണങ്ങാനം ക്ഷേത്രം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

 

ഭരണങ്ങാനം കൂടാതെ കേരളത്തിന് അകത്തും പുറത്തുമായി അനവധി സെന്ററുകള്‍ സ്‌കൂളിന് ഉണ്ട്. കൂടാതെ വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ആയും വാദ്യകലകളുടെ പ്രചരണം നടത്തുന്നുണ്ട്. പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഈ വാദ്യ പഠന കലാ കേന്ദ്രത്തിനുണ്ട്.



വരുന്ന ദിവസങ്ങളില്‍ ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, സോപാന സംഗീതം, കൊമ്പ്, കുറും കുഴല്‍ എന്നീ വാദ്യങ്ങളുടെ കളരിയാണ് ആരംഭിക്കുന്നത്. 

താല്പര്യം ഉള്ളവര്‍ 15-08-2023 വൈകിട്ട് 5 മണിക്ക് മുന്‍പായി സ്‌കൂള്‍ ഓഫ് ടെമ്പിള്‍ ആര്‍ട്‌സ് മാനേജറും പ്രശസ്ത വാദ്യ കലാകാരനുമായ അമനകര ഹരി മാരാരുമായി ബന്ധപ്പെടുക. Mob 8547259386, 9446241362




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments