ഇടക്കോലി സ്‌കൂളിലെ ബസ് തുരുമ്പെടുത്ത് നശിക്കുന്നു




സ്വന്തം ലേഖകൻ

രാമപുരം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായ ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസ് തുരുമ്പെടുത്ത് നശിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി.


സ്‌കൂള്‍ കോമ്പൗണ്ടില്‍ ബസ് ഒരു നോക്കുകുത്തി പോലെ കിടക്കുകയാണിപ്പോള്‍. 


ഇടക്കോലിയിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും യാത്രാ ക്ളേശം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്തംഗമായിരുന്ന അഡ്വ. ബിജു പുന്നത്താനത്തിന്റെ ശ്രമഫലമായി 2015 ല്‍ ജില്ലാപഞ്ചായത്ത് ഫണ്ടില്‍പെടുത്തിയാണ് സ്‌കൂള്‍ ബസ് അനുവദിച്ചത്. ഓട്ടം തുടങ്ങി കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായി. 


രണ്ടു വര്‍ഷക്കാലം കോവിഡ് മൂലം വാഹനം ഓടിക്കുവാനായിട്ടില്ല. കോവിഡ് ലോക്ക്ഡൗണിന് ശേഷം വാഹനം പൂര്‍ണ്ണമായും ഉപയോഗശൂന്യമായ നിലയിലാണ്. ഗവണ്‍മെന്റില്‍ നിന്നും ഈ ബസ് വീണ്ടും നിരത്തിലിറക്കാനുള്ള യാതൊരുവിധ നടപടികളും ഉണ്ടായിട്ടുമില്ല എന്നാണാക്ഷേപം. 

അദ്ധ്യയനവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം സ്‌കൂള്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments