സ്വന്തം ലേഖകന്‍
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യ നയത്തിനെതിരെ പാലായില്‍ നടന്ന എ .ഐ. റ്റി. യു. സി ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം.
പാരമ്പരാഗത വ്യാസയവും ആയിരകണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗവുമായ കള്ള് ചെത്ത് വ്യവസായത്തെ പൂര്‍ണമായും തകര്‍ക്കുന്നതാണ് പുതിയ മദ്യ നയം എന്നാണ് ആക്ഷേപമുയര്‍ന്നത്.
മാറി മാറി വന്ന സര്‍ക്കാരുകളുടെ മദ്യ നയമാണ് ഈ വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിച്ചത്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വിദേശ മദ്യ ഷോപ്പുകള്‍ ആരഭിക്കാനുള്ള നീക്കം ആപത്കരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ബാറുകളുടെയും റിസോര്‍ട്ടകളുടെയും വളപ്പുകളിലെ വൃക്ഷങ്ങളില്‍ നിന്ന് ഉടമങ്ങള്‍ക്ക് തന്നെ കള്ള് ചെത്തി വില്‍ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം കള്ള് വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ഇത് വ്യവസായത്തില്‍ അവശേഷിക്കുന്ന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തങ്ങള്‍ പോലും അവതാളത്തിലാകുമന്നും എല്‍ ഡി എഫ് നോടും, കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെയും ഒപ്പം നിന്നിട്ടുള്ള തൊഴിലാളികളാണ് ചെത്ത് തൊഴിലാളികളെന്ന് ആരും മാര്‍ക്കരുതെന്നും സമ്മേളനം ഓര്‍മ്മപ്പെടുത്തി.
ചെത്ത് മദ്യ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളോടെ പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഇത് മാറണമെന്നും സര്‍ക്കാരിന്റെ പുതിയ മദ്യ നയം പിന്‍വലിക്കണെമെന്നും സമ്മേളനത്തില്‍ റ്റി. എന്‍. രമേശനും കെ. റ്റി പ്രമോദും അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, പെന്‍ഷന്‍ 3000 രൂപ ആക്കുക, ക്ഷേമ നിധി ബോര്‍ഡും സര്‍ക്കാരും തൊഴിലാളികളോട് നീതി പുലര്‍ത്തണമെന്നും, കയര്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും, എരുമേലിയില്‍ വരാന്‍ പോകുന്ന എയര്‍ പോര്‍ട്ട് ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ പുനരധിവാസം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എ ഐ റ്റി യു സി ജില്ല പ്രഡിഡന്റായി ഒ പി എ സലാം, സെക്രട്ടറിയായി അഡ്വ വി കെ സന്തോഷ്‌കുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍, സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ കൃഷ്ണന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ .പി .എ സലാം,അഡ്വ വി കെ സന്തോഷ്‌കുമാര്‍, റ്റി എന്‍ രമേശന്‍, കെ റ്റി പ്രമദ്,സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, അഡ്വ പയസ് രാമപുരം എന്നിവര്‍ പ്രസംഗിച്ചു.




0 Comments