രാമായണമെന്ന ഇതിഹാസം ലോകമുള്ളിടത്തോളംകാലം മുഴുവന്‍ നിലനില്‍ക്കുമെന്നും അതിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവും നോവലിസ്റ്റുമായ സിജിത അനില്‍ പറഞ്ഞു. കാലാതീതമായ മഹത്തായ സന്ദേശമാണ് രാമായണം ഉള്‍ക്കൊള്ളുന്നത്.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടക മാസത്തിലെ ഞായറാഴ്ചകളില്‍ നടന്നുവന്ന രാമായണ വിചാരധാരയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിജിത അനില്‍.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയംഗം മനോജ് ബി. നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി. രാമായണം മനുഷ്യനന്‍മയുടെ സന്ദേശമാണ് നേര്‍മുമ്പില്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുരാണങ്ങളും ഇതിഹാസവും തമ്മില്‍ ഏറ്റുമുട്ടുന്നതിന് പകരം പരസ്പരം പൂരകമായി പ്രവര്‍ത്തിക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് രാമായണത്തിലുള്ളതെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. എന്‍.കെ. മഹാദേവന്‍ പറഞ്ഞു.
കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, സുരേഷ് ലക്ഷ്മിനിവാസ്, തങ്കപ്പന്‍ നായര്‍ കൊടുങ്കയം, ത്രിവിക്രമന്‍ തെങ്ങുംപളളില്‍, റ്റി.എസ്. ശിവദാസ്, പ്രസന്നന്‍ കാട്ടുകുന്നത്ത്, ബാബു പുന്നത്താനം, ആര്‍. ജയചന്ദ്രന്‍ വരകപ്പള്ളില്‍, ഗോപകുമാര്‍ അമ്പാട്ടുവടക്കേതില്‍, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍, ചിത്രാ വിനോദ്, ഉമാ വിക്രമന്‍, രശ്മി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments