ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പി.സി എമ്പ്രാഹം പല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമവാര്‍ഷികം പാലാ രൂപതയിലെ ചെമ്മലമറ്റം 12 ശ്ലീഹന്‍മാരുടെ പള്ളിയില്‍ നടന്നു. പതിനാല് രൂപതകളില്‍ നിന്നായി നുറുകണക്കിന് കുഞ്ഞു മിഷനറിമാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു.
ചെമ്മലമറ്റം പാരിഷ് ഹാളില്‍ കൂടിയ പൊതുസമ്മേളനം കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ അന്തര്‍ദേശീയ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. കുഞ്ഞേട്ടന്‍ പുരസ്‌കാരം നേടിയ ഏലിക്കുട്ടി എടാട്ടിന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പുരസ്‌കാരം സമ്മാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരകാനായില്‍, പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ചെമ്മലമറ്റം പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments