ചെത്തിമറ്റം തൃക്കയില്‍ ക്ഷേത്രം കുളിക്കടവില്‍ സാമൂഹിക വിരുദ്ധര്‍ മത്സ്യ-മാംസ മലിന്യങ്ങള്‍ നിക്ഷേപിച്ചു




ചെത്തിമറ്റം തൃക്കയില്‍ക്ഷേത്രം കുളിക്കടവില്‍സാമൂഹിക വിരുദ്ധര്‍  മത്സ്യ-മാംസ മലിന്യങ്ങള്‍ നിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധം.

കഴിഞ്ഞ ദിവസമാണ് മീനച്ചിലാറ്റിലെ തൃക്കയില്‍ കടവില്‍
സാമൂഹിക വിരുദ്ധര്‍  അഴിഞ്ഞാടിയത്. ചെത്തിമറ്റം തൃക്കയില്‍ ക്ഷേത്രം കടവ് നൂറു കണക്കിന് നാട്ടുകാരുടെ കുളിക്കടവും ക്ഷേത്ര വിശ്വാസികളുടെ സ്‌നാന കേന്ദ്രവുമാണ്. 


ഇവിടെയാണ് മത്സ്യ മാംസാദികളുടെ മാലിന്യം നിക്ഷേപിച്ചത്. മാലിന്യമാകെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. ഈ വെളളത്തില്‍ കുളിക്കാനുമാവുന്നില്ല.

 


സംഭവത്തിനെതിരെ നരസഭാധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്  നാട്ടുകാരുടെ ആവശ്യം ശക്തമാണ്. ശബരിമല തീര്‍ത്ഥാടന വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതാണ് ഈ കുളിക്കടവ്. 

കടവ് വൃത്തിഹീനമാക്കിയ സാമൂഹിക ദ്രോഹികളെ അറസ്റ്റ് ചെയ്യാന്‍  അടിയന്തിര ഇടപെടല്‍ നടത്താന്‍ അധികൃതരും പാലാ പോലീസു തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments