കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ എന്റെ കൗമുദി പദ്ധതി തുടങ്ങി.
കെഴുവംകുളം പിടിക്കാപ്പറമ്പില്‍ ജഗന്നിവാസാണ് പദ്ധതിയുടെ സ്‌പോണ്‍സര്‍. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍. യമുനാദേവിക്ക് കേരള കൗമുദി പത്രം കൈമാറിക്കൊണ്ട് ജഗന്നിവാസ് പിടിക്കാപ്പറമ്പില്‍ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരള കൗമുദി സര്‍ക്കുലേഷന്‍സ് മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍ ആമുഖപ്രസംഗം നടത്തി.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ജോബി മാനുവല്‍ ചൊള്ളമ്പുഴയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരള കൗമുദി റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ, അധ്യാപകരായ ലക്ഷ്മിപ്രിയ, സജിത കിരണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹെഡ്മിസ്ട്രസ് ആര്‍. യമുനാദേവി സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ടെസ്സാ സോജന്‍ നന്ദിയും പറഞ്ഞു.




0 Comments