കടപ്ലാമറ്റം രൂപരേഖ ക്ലബ്ബും കോട്ടയം മെഡിക്കല്‍ കോളേജ് രക്ത ബാങ്കും കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സ്വാതന്ത്ര്യദിനത്തില്‍ കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നൂറ് കണക്കിന് വിവിധ പ്രായക്കാരായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് സന്നദ്ധ രക് തദാനം നടത്തി.
ഇതോടൊപ്പം അവയവദാന സമ്മതപത്ര സമര്‍പ്പണവും മരണാനന്തര ശരീര ദാനവും സൗജന്യ ജീവിത ശൈലി രോഗനിര്‍ണ്ണയവും, രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും, 200 പേരുടെ രൂപ രേഖ രക്തദാന ഫോറ വിപുലീകരണവും ഉണ്ടായിരുന്നു.
പാലാ ഡി.വൈ.എസ്.പി. എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. വിധു ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ പുളിക്കയില്‍, ജോസ് ചിറ്റാലക്കാട്ട്, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ജീന സിറിയക്, ജെയ്‌മോള്‍ റോബര്‍ട്ട്, ബേബി ജോണ്‍, മാത്യു കുളിരാനി, ബിജു എന്‍., കെ. രാധാകൃഷ്ണന്‍ നായര്‍, ഷഹാന ജയേഷ്, അശോക് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments