പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ്ണ മാതൃ ശിശു പരിചരണ പദ്ധതി.



മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്‌സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോര്‍ജ് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ടസ് ഡയറക്ടര്‍ റവ. ഫാ. ജോസ് കീരഞ്ചിറ അധ്യക്ഷത വഹിച്ചു.

ഗര്‍ഭധാരണ സമയം മുതല്‍ കുഞ്ഞിന്  5 വയസ് ആകുന്നതു വരെ അമ്മയേയും നവജാത ശിശുവിനെയും പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ബഡ്‌സ്.  പ്രസവത്തിനു മുന്‍പുള്ള പരിചരണം മുതല്‍ പ്രസവാനന്തര പരിചരണം വരെ വേണ്ട നിര്‍ദേശങ്ങളൂം അതിനു ശേഷം സന്തോഷകരമായ രക്ഷകര്‍തൃത്വത്തിനായി വേണ്ട കാര്യങ്ങളും ബഡ്‌സില്‍ ഉള്‍പ്പെടുന്നു.



 പ്രത്യേക ഗര്‍ഭകാല പാക്കേജുകള്‍, സൗജന്യ ഗര്‍ഭകാല ക്ലാസുകള്‍, കൗണ്‍സലിങ് സേവനങ്ങള്‍, വാക്‌സിനേഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക ത്രൈമാസ പാക്കേജും പരിശോധനകളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ബുക്കും ബഡ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ ഗര്‍ഭധാരണത്തിനുള്ള റഫറന്‍സ് ആയിട്ടും ഈ ബുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. 6 ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഗൈനക്കോളജി, നിയനറ്റോളജി എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി 4 വര്‍ഷത്തിനുള്ളില്‍ 2400 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. 



ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ഇമ്മാനുവല്‍ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന്‍ ബാബു, ഗൈനക്കോളജി വിഭാഗം സിനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സബിത അഗസ്റ്റിന്‍, നിയനറ്റോളജി വിഭാഗം കണ്‍സല്‍ട്ടന്റ്  ഡോ. അനില്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments