സി.വൈ.എം.എല്‍. സേവനങ്ങള്‍ മഹത്തരം...




പാലായുടെ കലാസാംസ്‌കാരിക കാരുണ്യമേഖലയില്‍ കഴിഞ്ഞ 76 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സി.വൈ.എം.എല്‍-ന്റെ സേവനങ്ങള്‍ മഹത്തരമാണെന്നും പാലായുടെ ദൈനംദിന പ്രശ്നങ്ങളില്‍ പ്രതികരിക്കുന്ന ഈ സംഘടന മറ്റുള്ളവര്‍ക്കു മാതൃകയാണെന്നും തോമസ് ചാഴികാടന്‍ എം.പി.യും മാണി സി. കാപ്പന്‍ എം.എല്‍.എയും പറഞ്ഞു.

മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സി.വൈ.എം.എല്‍. വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.



പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അവാര്‍ഡ് ജേതാക്കളായ ജോര്‍ജ്ജ് കള്ളിവയലില്‍, മാത്യു എം. കുര്യാക്കോസ്, സന്തോഷ് മരിയസദനം എന്നിവരെ ആദരിച്ചു. സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. 

 



മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ, ജോജോ കുടക്കച്ചിറ, ടെന്‍സന്‍ വലിയകാപ്പില്‍, സജി പുളിക്കല്‍, അജി കുഴിയംപ്ലാവില്‍, ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കല്‍, സതീഷ് മണര്‍കാട്ട്, ജോബി കുളത്തറ, ജോയി വട്ടക്കുന്നേല്‍, ജോണി പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments