ഓട്ടോ സ്റ്റാന്റുകള്‍ അംഗീകരിക്കുക, നിലവിലുള്ള സ്റ്റാന്റുകള്‍ സംരക്ഷിക്കുക,പുതിയ സ്റ്റാന്റുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
നഗരസഭ ഓഫിസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ സിഐടിയു ഏരിയ പ്രസിഡന്റ് ടി.എസ്. സ്‌നേഹദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ചേന്നാട് കവലയില്‍ നിന്നും ആരംഭിച്ച ജാഥയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
സിപിഐ (എം) ലോക്കല്‍ സെക്രട്ടറി പി.ആര്‍. ഫൈസല്‍, ഫെഡറേഷന്‍ ഏരിയ പ്രസിഡന്റ് കെ.എന്‍. ഹുസൈന്‍, മുനിസിപ്പല്‍ സെക്രട്ടറി അബ്ദുള്‍ റസാഖ്, പ്രസിഡന്റ് മുഹമ്മദ് നാഫി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി.പി. അബ്ദുസലാം, സജീവ് ഹമീദ്, മാഹിന്‍ സലീം, പി.എ. ഷമീര്‍, കെ.ആര്‍. അമീര്‍ഖാന്‍, സിഐടിയു ഏരിയ കമ്മിറ്റി അംഗം പി.എസ്. അന്‍സാരി എന്നിവര്‍ സംസാരിച്ചു.




0 Comments