ഇടുക്കി ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു





ഇടുക്കി ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നതിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 

 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 10. www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. 

 

 

വെബ് സൈറ്റില്‍ പ്രോസ്പെക്ടസിനോടൊപ്പമുള്ള ഒറ്റപ്പേജ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥി അഞ്ചാംതരത്തില്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകനില്‍നിന്നു സാക്ഷ്യപ്പെടുത്തി വാങ്ങിയശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോടെ അപേക്ഷ സമര്‍പ്പിക്കാം. 

ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 04862 259916, 9048798725.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments