സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂളില്‍ നടത്തിയ എക്‌സിബിഷന്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും നവ്യാനുഭവമായി.
കോഴിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ എത്തുന്നവരെ കൊത്താന്‍ ഓടിയെത്തുന്ന കോഴിയമ്മയെ വളരെ കൗതുകത്തോടെയാണ് സെന്റ്. പോള്‍സ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ നോക്കി കണ്ടത്. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.
മനുഷ്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിക്കു എന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച് നടന്നുന്ന അന്തര്‍ദേശീയ സമ്മേളനമാണ് ഫ്രീഡം ഫെസ്റ്റ് 2023. ഇതോടെനുബന്ധിച്ച് സ്‌കൂള്‍തലത്തില്‍ നടത്തപ്പെട്ട പ്രോഗ്രാമിലാണ് ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ നവസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.
കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുന്നതില്‍ സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.






0 Comments