ചേന്നാട് നിര്‍മ്മല എല്‍.പി സ്‌കൂളില്‍ മാലിന്യമുക്ത നവ കേരളത്തെക്കുറിച്ച് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ നായര്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ് എടുത്തു.
വലിച്ചെറിയല്‍ സംസ്‌കാരം മുഖമുദ്രയായിരിക്കുന്ന ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണം കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമനിര്‍മാണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പലതരത്തിലുള്ള മാലിന്യങ്ങള്‍ ചാക്കിലാക്കി പാതിരാത്രികളില്‍ പൊതുസ്ഥലത്തും ജലാശയങ്ങളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകര്‍ത്തുന്ന സാഹചര്യം ഉണ്ടാകുന്നു.
ശുചിത്വവും മാലിന്യനിര്‍മാര്‍ജനവും ജനങ്ങളുടെ പൗരബോധത്തിന്റെ ഭാഗമാണെന്നും മോഹനന്‍ നായര്‍ ബോധ്യപ്പെടുത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിത. വി നായര്‍ അധ്യക്ഷത വഹിച്ചു. എംപി.ടിഎ പ്രസിഡണ്ട് ജോസ്‌നാ ബാബു നന്ദി പറഞ്ഞു.




0 Comments