വാക്കേഴ്‌സ് ക്ലബ്ബിന്റെ ആറാമത് വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും.




ഈരാറ്റുപേട്ട വാക്കേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആറാമത് വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 15 ന് വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട ചേന്നാട് കവലയില്‍ നടക്കും.

മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. 

 

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ വാക്കേഴ്‌സ് വോളി ലോഗോ പ്രകാശനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ഖാദര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും.


പ്രസിഡന്റ് നൈസല്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിക്കും. രാത്രി 8.30 മുതല്‍ പറുദീസ കമ്മ്യൂണിക്കേഷന്‍ മ്യൂസിക്കല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന ഇശല്‍ വിരുന്ന് ഉണ്ടായിരിക്കും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments