ഭിന്നശേഷിക്കാരിയായ സ്വന്തം മകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്താൻ ഒരമ്മ നടത്തുന്ന അസാധാരണമായ ജീവിത യാത്രയുടെ അനുഭവങ്ങൾ പുസ്തക രൂപത്തിലെത്തുന്നു. ഭിന്നശേഷി ക്കാരിയായ ഗൗരി പ്രദീപിന്റെ അമ്മയാണ് പുസ്തകം എഴുതിയിരിക്കുന്നത്.
പുസ്തകത്തിന്റ പ്രകാശന കർമ്മം ഓഗസ്റ്റ് 20-ന് 3. 30-ന് ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബി.ആർ.സി.യുടെ സഹകരണത്തോടെയാണ് ചടങ്ങ്.
സമ്മേളനം മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യും. പുസ്തകത്തിന്റ
അവതാരികയെഴുതിയതും മന്ത്രി വി.എൻ . വാസവനാണ്.
അമ്മയും മകളും ജീവിതത്തോട് ചേർത്ത് നടത്തുന്ന പോരാട്ടം ഹൃദയ വേദനയോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയുകയില്ല. അനിയന്ത്രിതമായ ചികിത്സാ ചെലവ് മൂലം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന കുടുംബത്തിന് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.

.jpeg)

0 Comments