പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു; കുഴി മൂടാത്തത് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി


പൊട്ടിയ കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും കുഴി മൂടാത്തത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് വിനയായി മാറുന്നു. 

കാരിക്കോട്-തെക്കുംഭാഗം റോഡില്‍ കീരികോട് ഭാഗത്താണ് കുഴി മൂടാതെയിട്ടിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പാണ് ഇവിടെ ജലവിതരണ പൈപ്പ് പൊട്ടിയൊഴുകാന്‍ തുടങ്ങിയത്. പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴായത്. ഇതോടെ റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. 


നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു. തകരാര്‍ പരിഹരിക്കാനായി റോഡ് കുത്തിപ്പൊളിച്ചെങ്കിലും ഇത് ശരിയായ രീതിയില്‍ മൂടാതെ ജോലിക്കാര്‍ കൈയ്യൊഴിഞ്ഞു. 


ഇതോടെയാണ് നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ കുഴി അപകടഭീഷണിയായി മാറിയത്. ഈ ഭാഗത്ത് വളവുള്ളതിനാല്‍ അപകടസാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തകരാര്‍ പരിഹരിച്ചതിനു സമീപത്തുതന്നെ വീണ്ടും പൈപ്പു പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ടുണ്ട്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments