നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍.
ഇടവേള ബാബുവിന്റെ ചെറുപ്പകാലത്തെ ചിത്രത്തിനൊപ്പമാണ് താരം ആശംസ അറിയിച്ചത്.''ഇടവേളകളോ വിശ്രമമോ കൂടാതെ, വര്‍ഷങ്ങളായി സിനിമാപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയ സഹോദരന്‍ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍''- എന്നാണ് കുറിച്ചത്.
പോസ്റ്റിന് താഴെ സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് നടന് ആശംസകള്‍ അറിയിച്ചത്.1982ല്‍ റിലീസ് ചെയ്ത 'ഇടവേള' എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അതോടെയാണ് അമ്മനത്ത് ബാബു ചന്ദ്രന്‍ ഇടവേള ബാബു ആയത്. ഈ വര്‍ഷം പുറത്തിറങ്ങിയ 'മഹേഷും മാരുതിയും' എന്ന സിനിമയിലാണ് ബാബു ഏറ്റവും ഒടുവിലായി വേഷമിട്ടത്.




0 Comments