വര്‍ക്ക്ഷോപ്പിന്റെ പൂട്ടു തകര്‍ത്ത് ഇന്നോവ കാറും സ്‌കാനറും ഗിയര്‍ ബോക്സും മോഷ്ടിച്ചു.
ഇന്നലെ പുലര്‍ച്ചെ അടിമാലി-മൂന്നാര്‍ റോഡില്‍ ദേശീയപാതയില്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന ബ്രില്ല്യന്റ് വര്‍ക്ക്ഷോപ്പിലാണ് കവര്‍ച്ച നടന്നത്. നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
2003 മോഡല്‍ ഇന്നോവ കാറാണ് കാണാതായത്. മറ്റൊരു വാഹനത്തിന്റെ ഗിയര്‍ ബോക്സും വാഹനങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന സ്‌കാനറുമാണ് മോഷ്ടിച്ചത്. അടിമാലിയിലെ ഒരു അഭിഭാഷകന്‍ ഉപയോഗിച്ച കാറാണ് മോഷ്ടിച്ചത്.
പുലര്‍ച്ചെ അടിമാലി ടൗണിലൂടെ വാഹനം ഓടിച്ചു പോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോതമംഗലം, ആലുവ വഴി തൃശൂര്‍, മലപ്പുറം, പാലക്കാട് ഭാഗത്തേക്കും വാഹനം പോയതായും സൂചനയുണ്ട്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34




0 Comments