കാവിന്‍പുറം ക്ഷേത്രത്തില്‍ രാമായണ വിചാരധാര സമാപന സംഗമം 13 ന്.... സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം സിജിത അനില്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍, പ്രമുഖ ആയൂര്‍വേദ ഡോക്ടര്‍ ഡോ. എന്‍.കെ. മഹാദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



കര്‍ക്കടക മാസത്തില്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഞായറാഴ്ചകളില്‍ നടന്നുവന്ന രാമായണ വിചാരധാരയുടെ സമാപന സംഗമം 13 ന് വൈകിട്ട് 6.30 ന് നടക്കും.


സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗവും നോവലിസ്റ്റുമായ സിജിത അനില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ അനുഗ്രഹ പ്രഭാഷണവും ഡോ. എന്‍.കെ. മഹാദേവന്‍ മുഖ്യപ്രഭാഷണവും നടത്തും. 



സമ്മേളനത്തില്‍ കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍ നായര്‍, സുരേഷ് ലക്ഷ്മിനിവാസ് തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് ശേഷം ഔഷധകഞ്ഞി വിതരണവുമുണ്ട്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments