ഓണത്തെ വരവേല്ക്കാന്‍ തരംഗം സൗഹൃദ കൂട്ടായ്മ ഒരുങ്ങി




ഓണത്തെ വരവേല്ക്കുവാന്‍ എലിക്കുളം തരംഗം സാഹൃദ കൂട്ടായ്മ. ഈ ഓണത്തിന് വിവിധ തരത്തിലുള്ള ഉപ്പേരികളും, വിവിധ തരം പായസങ്ങളും വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. 

ഈ തുക ഉപയോഗിച്ച് നാട്ടിലെ അനാഥ മന്ദിരങ്ങളിലും മറ്റും കഴിയുന്ന നിരാലംബരായ മനുഷ്യര്‍ക്ക് സഹായം ചെയ്യുകയാണ് ലക്ഷ്യം. എലിക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ നയിക്കുന്നത് രതീഷ് കുമാര്‍ നക്ഷത്ര എന്ന ചെറുപ്പക്കാരനാണ്. 

കൊവിഡ് കാലഘട്ടത്തില്‍ മികച്ച സേവനം നടത്തിയ രതീഷ് കുമാറിന് സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ മികച്ച സന്നദ്ധ സേവകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.


 രതീഷ് കുമാറിനെപ്പോലെയുള്ള പതിനഞ്ചോളം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ പിറന്ന തരംഗം സംഘടന വിവിധ തൊഴിലുകള്‍ ചെയ്യുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ ആണ്. 

എലിക്കുളം നാട്ടു ചന്തയിലെ നാടന്‍ നേന്ത്രക്കുലകളും ഇവിടെ നിന്നും ലഭിച്ച നാടന്‍ വെളിച്ചെണ്ണയും ഉപയോഗിച്ചാണ് ഉപ്പേരി തയ്യാറാക്കുന്നത്. 


പായസത്തിനുപയോഗിക്കുന്നത് നാടന്‍ ശര്‍ക്കരയും. ഉപ്പേരി തയ്യാറാക്കുന്നതിനായിട്ടുള്ള നാടന്‍ നേന്ത്രക്കുല എലിക്കുളം നാട്ടു ചന്തയില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് രതീഷ് കുമാറിന് കൈമാറി. 

ക്ലബ്ബുകളിലും, റസിഡന്റ്‌സ് അസോസിയേഷനിലുമായി ഓണാഘോഷം നടത്തുന്നവര്‍ക്ക് മുന്‍പില്‍  ഒരു പുതുതരംഗമാവുകയാണ് ഈ ചെറുപ്പക്കാര്‍.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments