കെ.എം. മാണിയുടെ സ്വപ്നപദ്ധതിയായിരുന്ന രാമപുരം കുടിവെള്ള പദ്ധതി പുനര്‍നാമകരണം ചെയ്ത് മലങ്കര കുടിവെള്ള പദ്ധതി എന്ന പേരില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.
2012 ലെ ബഡ്ജറ്റില്‍ രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാന്‍ കെ.എം. മാണി 65 കോടി 45 ലക്ഷം രൂപ രാമപുരം കുടിവെള്ള പദ്ധതിക്ക് അനുവദിച്ചിരുന്നു. ഈഫണ്ട് ഉപയോഗിച്ച് നീലൂരില്‍ പ്ലാന്റ് സ്ഥാപിക്കുവാന്‍ ഒരേക്കര്‍ 79 സെന്റ് സ്ഥലവും ടാങ്ക് നിര്‍മാണത്തിനും, ബൂസ്റ്റര്‍ പമ്പ് സ്റ്റേഷന്‍ നിര്‍മാണത്തിനുമായി വിവിധ പ്രദേശങ്ങളില്‍ സ്ഥലം വാങ്ങുന്നതിനും ആ കാലയളവില്‍ സാധിക്കുകയുണ്ടായി.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നിര്‍മ്മാണം നിലച്ച പദ്ധതി രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുവാന്‍ ഉതകത്തക്കവിധം 1240 കോടി രൂപയുടെ ബ്രഹത് പദ്ധതിക്ക് രൂപം കൊടുക്കുവാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
ഈ പദ്ധതിയില്‍ കടനാട് പഞ്ചായത്തിന് 100 കോടി രൂപയുടെ പദ്ധതികള്‍ ലഭിക്കുന്നു എന്നുള്ളത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണ്. പദ്ധതി യാഥാര്‍ഥ്യമാക്കുവാന്‍ മുന്‍കൈ എടുത്ത പിണറായി സര്‍ക്കാരിനെയും, മന്ത്രി റോഷി അഗസ്റ്റിനെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) കടനാട് മണ്ഡലം നിശാ ക്യാമ്പ് കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ജോയി വടശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍വച്ച് സീനിയര്‍ നേതാക്കളായ പാപ്പച്ചന്‍ വലിയകുന്നേല്‍, കൊച്ചേട്ടന്‍ ഒറ്റപ്ലാക്കല്‍, സ്‌കറിയാച്ഛന്‍ അഴകന്‍പറമ്പില്‍, പാപ്പച്ചന്‍ മലേപ്പറമ്പില്‍ എന്നിവരെ ചെയര്‍മാന്‍ ജോസ് കെ. മാണി ആദരിച്ചു. ഇടുക്കി ജില്ലയില്‍ കരുണാപുരം മുന്‍ പഞ്ചായത്ത് മെംമ്പറും കൂട്ടാര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജെയിംസ് തുണ്ടിയില്‍ ചെയര്‍മാന്‍ ജോസ് കെ മാണിയില്‍നിന്നും പുതുതായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് കടനാട് മണ്ഡലം വൈസ് പ്രസിഡന്റ് പരമേശ്വരന്‍ കൊടൂര്‍ കുടുംബസമേതവും, കടനാട് സഹകരണ ബാങ്ക് മുന്‍ മെംമ്പര്‍ ലില്ലി വെള്ളിയാംകണ്ടം, ബേബി വെള്ളിയാംകണ്ടം, ബി.എസ്.എന്‍.എല്‍. മുന്‍ ജീവനക്കാരന്‍ വിജയന്‍ വരകുകാല തുടങ്ങിയ കടനാട് പഞ്ചായത്തിലെ 15 കുടുംബങ്ങള്‍ ചെയര്‍മാനില്‍ നിന്നും പുതിയ അംഗത്വം സ്വീകരിക്കുകയുണ്ടായി.
ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, ജില്ലാ പഞ്ചായത്ത് മെംമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ജില്ലാ ട്രഷറര്‍ മാത്തുകുട്ടി കുഴിഞ്ഞാലില്‍, കെ.ടി.യു.സി. (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലില്‍, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി വരിക്കാനി, നീലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് മത്തച്ചന്‍ ഉറുമ്പുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.




0 Comments