ആഗസ്റ്റ് 9 വ്യാപാരി ദിനം ആഘോഷമാക്കി കൊഴുവനാല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഇന്ന് രാവിലെ കൊഴുവനാല്‍ ടൗണില്‍ യൂണിറ്റ് പ്രസിഡന്റ് ആന്റണി സേവ്യര്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് കൊഴുവനാല്‍ ടൗണില്‍ സ്ഥാപിച്ച പുതിയ ദിശാബോര്‍ഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് ഉദ്ഘാടനം ചെയ്തു.
ബസുകളുടെ സമയക്രമ ബോര്‍ഡിന്റെ ഉദ്ഘാടനം ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി.സി ജോസഫ് നിര്‍വ്വഹിച്ചു. കൊഴുവനാല്‍ ടൗണ്‍ വെയ്റ്റിംഗ് ഷെഡ്, മലയിരുത്തി വെയ്റ്റിംഗ് ഷെഡ്, എസ്.ബി.ഐ. കവല, കൊഴുവനാല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ എന്നിങ്ങനെ നാലു പ്രധാന ബസ് സ്റ്റോപ്പുകളിലാണ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ബസ് സമയ ബോര്‍ഡുകള്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. തുടര്‍ന്ന് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി കൊഴുവനാല്‍ യൂണിറ്റ് രക്ഷാധികാരി കെ.എം. മാത്യു, ഭാരവാഹികളായ ഷിബു പൂവക്കുളം, ഫിലിപ്പ് ആന്റണി, സിബി, വി.വി. തോമസ്, ജോമോന്‍ മുണ്ടുപാല, പിജി സോമന്‍, സുനില്‍.സി., ലീനാമ്മ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments