വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുവാൻ കുട്ടികൾ കരുത്ത് നേടണം: ഫാ. മാത്യു തെക്കേൽ



വിവിധ മേഖലകളിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രതിസന്ധികളിൽ തളരാതെ അവയെ അതിജീവിച്ച് മുന്നേറി വിജയം വരിക്കുന്നതിന് കുട്ടികൾ കരുത്ത് നേടണമെന്നും ഇതിനുവേണ്ട മാർഗനിർദ്ദേശങ്ങളും ബോധ്യങ്ങളും മാതാപിതാക്കൾ കുട്ടികൾക്ക് കൊടുക്കണമെന്നും പൂവരണി പള്ളി വികാരി ഫാ. മാത്യു തെക്കേൽ അഭിപ്രായപ്പെട്ടു. 

പൂവരണി എസ് എച്ച് സൺഡേസ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുട്ടികൾക്ക് ചുറ്റും വിശ്വാസത്തിൻറെ വേലിക്കെട്ടുകൾ ഉണ്ടാകണമെന്നും മാതാപിതാക്കൾ കുട്ടികൾക്ക് പ്രതീക്ഷയും പ്രത്യാശയും കൊടുക്കുന്നവരായിരിക്കണമെന്നും  യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പാലാ സെൻറ് തോമസ് ടീച്ചർ എജുക്കേഷൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി സി തങ്കച്ചൻ ഉദ്ബോധിപ്പിച്ചു.

 


മാതാപിതാക്കൾ കുഞ്ഞുങ്ങളെ നിയമം അനുസരിക്കാൻ പഠിപ്പിക്കുന്നവരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പരിപാടികൾക്ക് ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, പി ടി എ പ്രസിഡൻറ് പൗലോച്ചൻ എബ്രഹം പഴേപറമ്പിൽ, വൈസ് പ്രസിഡൻറ് ലീനാ ജോയ് മുളങ്ങാശ്ശേരിയിൽ, സെക്രട്ടറി പ്രൊഫ. എം എം അബ്രാഹം മാപ്പിളക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ എന്നിവർ നേതൃത്വം നൽകി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments