രാഹുല്‍ ഗാന്ധിക്കെതിരെ ഗൂഢനീക്കം നടത്തിയവര്‍ മാപ്പ് പറയണം: സജി മഞ്ഞക്കടമ്പില്‍



രാഹുല്‍ ഗാന്ധിക്കെതിരെ ഗൂഢനീക്കം നടത്തിയവര്‍ ജനാധിപത്യ മര്യാദയുണ്ടെങ്കില്‍ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

 

ഉദയ സൂര്യനെ കുടകൊണ്ട് മറയ്ക്കാനാവില്ല എന്ന് രാഹുല്‍ ഗാന്ധിയുടെ തിരിച്ചു വരവിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും സജി പറഞ്ഞു.



രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നടത്തിയ ഗൂഢനീക്കം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറിയ കാര്യം കേരളത്തിലെ യുഡിഎഫ് നേതാക്കളെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മനസ്സിലാക്കണമെന്നും സജി ആവശ്യപ്പെട്ടു.



മാപ്പ് പറയാതെ അയോഗ്യത മറികടന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവേശിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പാലായില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ലഡു വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.



കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, കേരളാ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സതീശ് ചൊള്ളാനി, ജോസഫ് കണ്ടം, പയസ് മാണി മഞ്ഞക്കുന്നേല്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, ജോസ് വേരാനാനി, തോമസുകുട്ടി നെച്ചിക്കാട്ട്, കെ.എം. കുര്യന്‍ കണ്ണംകുളം, ഷാജി താഴത്തുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments