പാലാ റോട്ടറി ക്ലബ്ബിന്റെ ഇന്ത്യയെ അറിയുക പ്രോഗ്രാമിന്റെ ഭാഗമായി ഫ്രണ്ട് ഷിപ്പ് ഡേയില്‍ ഗ്രാമങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു. പാലാ റോട്ടറി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എം.എല്‍.എ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മ ഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ടാണ് പാലാ റോട്ടറി ക്ലബ്ബ് 2023 വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി ഇന്ത്യയെ അറിയുക എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മരട്, തൃപ്പൂണിത്തുറ, വരാപ്പുഴ തുടങ്ങി അഞ്ചിലേറെ ഗ്രാമങ്ങള്‍ സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. സംഘാംഗങ്ങള്‍ ഒരു ദിവസം തദ്ദേശ വാസികളോടൊപ്പം ചിലവഴിക്കുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ഒപ്പം പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി പരിഹരിക്കുന്നതിനും ശ്രമം നടത്തും.
ഓഗസ്റ്റ് 6-ന് ഫ്രണ്ട് ഷിപ്പ് ഡേയിലാണ് യാത്ര ആരംഭിച്ചത്. പാലാ റോട്ടറി ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ മാണി സി കാപ്പന്‍ എം എല്‍ എ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
റോട്ടറി ക്ലബ്ബ് അംഗങ്ങളായ ഡോ. ജോസ് കൊക്കാട്ട്, സന്തോഷ് മാട്ടേല്‍, സിനി വാച്ചാപറമ്പില്‍, ദേവസ്യാച്ചന്‍ മറ്റത്തില്‍, പി.സി. ചെറിയാന്‍, ഡോ. ബാബു തോമസ്, ജേക്കബ് സേവ്യര്‍ കയ്യാലക്കകം, ജിമ്മി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെരുമാട്ടിക്കുന്നേല്‍ റെജി മാത്യു, മിനി മാത്യു എന്നിവരാണ് എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ കോര്‍ഡിനേറ്റേഴ്‌സ്. കേരളത്തിലെ മറ്റു ഗ്രാമങ്ങളിലും വരും ദിവസങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.





0 Comments