ലാഭകരമായ രീതിയില്‍ പാചകവാതക ഉപയോഗവും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അപകടകരമായ കാര്യങ്ങളെ സംബന്ധിച്ചും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കോട്ടയം, താലൂക്ക് സപ്ലൈ ഓഫീസ് കാഞ്ഞിരപ്പള്ളി, എലിക്കുളം ഗ്രാമ പഞ്ചായത്ത് എന്നിവ അമ്മ പാചക വാതക ഏജന്‍സിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി നിര്‍വ്വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ജയന്‍ ആര്‍. നായര്‍ ആമുഖ പ്രസംഗം നടത്തി.
വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷേര്‍ളി അന്ത്യാങ്കളം, സൂര്യാ മോള്‍, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ആശ മോള്‍, ദീപ ശ്രീജേഷ്, സരീഷ് പനമറ്റം, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എസ്. ആര്‍ ഷൈജു, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹാന പി.എസ്. എന്നിവര്‍ സംസാരിച്ചു.





0 Comments