വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സവിധത്തില്‍ കൃതജ്ഞതാ മലരുമായി കാവുംകണ്ടം ഇടവക



ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകാംഗങ്ങള്‍ ഒരുമിച്ചു കൂടി  കൃതജ്ഞതാബലിയര്‍പ്പണത്തില്‍ പങ്കെടുത്തു. 



പരിശുദ്ധ പതിനാറാമന്‍ ബനഡിക്ട് മാര്‍പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനുശേഷം കബറിടത്തിങ്കല്‍ എല്ലാം ശനിയാഴ്ചയും ഓരോ ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നത്. 



കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന വിശുദ്ധ കുര്‍ബാന, നോവേന, ലദീഞ്ഞ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് വികാരി ഫാ. സ്‌കറിയ വേകത്താനം നേതൃത്വം നല്‍കി.


തുടര്‍ന്ന് കാവും കണ്ടം ഇടവകയുടെ നേതൃത്വത്തില്‍ വലിയ പള്ളി ചുറ്റി ജപമാല പ്രദക്ഷിണം നടന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ ആദ്യമായിട്ടാണ് കാവുംകണ്ടം ഇടവകാംഗങ്ങള്‍ ഒരുമിച്ചു കൂടി തിരുക്കര്‍മ്മ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്. 


വികാരി ഫാ. സ്‌കറിയ വേകത്താനം , ബിജു കോഴിക്കോട്ട്, ജസ്റ്റിന്‍ മനപ്പുറത്ത്, സിജു കോഴിക്കോട്ട് ,സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേമാക്കല്‍, ഡേവീസ് കല്ലറയ്ക്കല്‍, കൊച്ചുറാണി ജോഷി ഈ രുരിക്കല്‍ ,അഭിലാഷ് കോഴിക്കോട്ട് , ബിന്‍സി ഞള്ളായില്‍, ബേബി തോട്ടാക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments