പാലാ: മൂവാറ്റുപുഴയില്‍ ഓണ വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത കര്‍ഷകന്റെ നാനൂറിലധികം കുലച്ച വാഴകള്‍ നിഷ്‌കരുണം വെട്ടിമാറ്റിയ കെ.എസ്.ഇ.ബി അധികൃതര്‍ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാനെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണന്നും ഈ കൊടും കൃത്യം ചെയ്ത കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണമെന്നും കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാന്റീസ് കൂനാനിക്കല്‍ ആവശ്യപ്പെട്ടു.
യാതൊരു മുന്നറിയിപ്പും നല്‍കാതെ സാമാന്യ നീതിയ്ക്കുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് ദുഷ്‌പേര് സൃഷ്ടിക്കുന്നതായും സാമൂഹ്യ വിരുദ്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഡാന്റീസ് കൂനാനിക്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




0 Comments