പാലാ മഹാത്മാഗാന്ധി ഹൈസ്‌കൂളിലും പുലിയന്നൂര്‍ ആശ്രമം എല്‍.പി. സ്‌കൂളിലും എന്റെ കൗമുദി പദ്ധതി തുടങ്ങി


പാലാ മഹാത്മാഗാന്ധി ഹൈസ്‌കൂളിലും പുലിയന്നൂര്‍ ആശ്രമം എല്‍.പി. സ്‌കൂളിലും എന്റെ കൗമുദി പദ്ധതി തുടങ്ങി. 



മഹാത്മാഗാന്ധി ഹൈസ്‌കൂളില്‍ ബി.എസ്.എന്‍.എല്‍. റിട്ട. ഉദ്യോഗസ്ഥന്‍ കെ.പി. വിജയന്‍ കൊടിത്തോട്ടത്തിലാണ് പദ്ധതി സ്‌പോണ്‍സര്‍ ചെയ്തത്. 



അധ്യാപകന്‍ പി.ബി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് കെ. ശ്രീകലയ്ക്ക് കേരള കൗമുദി പത്രം കൈമാറിക്കൊണ്ട് കെ.പി. വിജയന്‍ കൊടിത്തോട്ടത്തില്‍ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

 





കേരള കൗമുദി സര്‍ക്കുലേഷന്‍സ് മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍ ആമുഖപ്രസംഗം നടത്തി. അധ്യാപകരായ സുനില്‍ കുമാര്‍, ബോബി ജോസഫ്, സുനില്‍കുമാര്‍ കെ.റ്റി, ശ്രീകല കെ., കേരള കൗമുദി ലേഖകന്‍ സുനില്‍ പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു. 



പുലിയന്നൂര്‍ ആശ്രമം ഗവ. എല്‍.പി. സ്‌കൂളില്‍ പൊതുപ്രവര്‍ത്തകനായ പുത്തൂര്‍ പരമേശ്വരന്‍ നായരാണ് കേരള കൗമുദി പത്രം സ്‌പോണ്‍സര്‍ ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി എലിസബത്ത് ജോസഫിന് കേരള കൗമുദി പത്രം കൈമാറിക്കൊണ്ട് പുത്തൂര്‍ പരമേശ്വരന്‍ നായര്‍ എന്റെ കൗമുദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


കേരള കൗമുദി സര്‍ക്കുലേഷന്‍സ് മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍, ലേഖകന്‍ സുനില്‍ പാലാ, അധ്യാപകരായ രജനി കെ.ആര്‍., ഉഷാകുമാരി സി.എന്‍., ലാലി എസ്. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments