വോട്ടെണ്ണൽ; നിരീക്ഷകർ ചുമതലയേറ്റു
കോട്ടയം ജില്ലയിൽ നിമയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ ചുമതലയേറ്റു. എസ്. ജയന്തി (പാലാ), മുഹമ്മദ് അബൂബക്കർ (കടുത്തുരുത്തി), മനോജ് ഖേത്രി (വൈക്കം), രഞ്ജിത്കുമാർ സിൻഹ (ഏറ്റുമാനൂർ), എച്ച്.എൻ. ഗോപാലകൃഷ്ണ (കോട്ടയം), കെ.എസ്.ജാല(പുതുപ്പള്ളി),താഷി ചോഫൽ(ചങ്ങനാശേരി), എം. ശേഷി റെഡ്ഡി (കാഞ്ഞിരപ്പള്ളി), കെ. ചന്ദ്രശേഖര റാവു (പൂഞ്ഞാർ) എന്നിവരാണ് നിരീക്ഷകൾ.
കോട്ടയം ടി.ബി. റോഡിലുള്ള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ
രാവിലെ 10 മുതൽ 11 വരെ ഇവരെ സന്ദർശിച്ച് കൗണ്ടിംഗ് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാം. ഫോൺ-0481 2920644.


0 Comments