മലയാള മഹിമയുടെ പ്രഥമ തുഞ്ചൻ പുരസ്‌കാരം ഡോ. ബി.ജി. ഗോകുലന്




  മലയാള ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പേരിൽ പ്രവർത്തിക്കുന്ന മലയാള മഹിമ കലാ സാഹിത്യ സാംസ്ക്കാരിക വേദിയുടെ പ്രഥമ തുഞ്ചൻ പുരസ്ക‌ാരം പ്രഖ്യാപിച്ചു. കവിയും, ഗായകനും, ഗാനരചയിതാവുമായ ഡോ. ബി.ജി. ഗോകുലൻ ആണ് ഈ പുര സ്കാരത്തിന് അർഹനായിരിക്കുന്നത്. നാലു വർഷത്തിനകം ആയിരത്തിൽപരം ഗാനങ്ങൾ രചിക്കുകയും മൂന്നു കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു‌. നവമാധ്യമങ്ങളിലൂടെയും കവിതകൾക്ക് ഈണവും ദൃശ്യാവിഷ്കാരവും നൽകി ആസ്വാദകരെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഡോ. ഗോകുലൻ എൻ്റെ കാവ്യവീഥികൾ” എന്ന കാവ്യസമാഹാരം ആസ്വാദകരാൽ ഏറെ സ്വീകരിക്കപ്പെട്ടു. 


ബഹുമുഖ പ്രതിഭ പുരസ്‌കാരം, കണ്ണശ കാവ്യപുരസ്‌കാരം എന്നിവയും കഴിഞ്ഞ വർഷങ്ങളിൽ ഡോ. ഗോകുലനെ തേടിയെത്തി. റിട്ട. ഐ. എ. എസ് ഓഫീസർ, എസ്.അയ്യപ്പൻ നായർ, റിട്ട. ഐ. ജി എസ് ഗോപിനാഥ്, നിരൂപകനും ജീവചരിത്രകാരനുമായ എ. ബി. രഘുനാഥൻ നായർ, അമ്മമലയാളം ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാനും, മാനേജിങ് ട്രസ്റ്റിയുമായ മധു മണിമല, അമ്മമലയാളം മാസിക ജനറൽ എഡിറ്ററും കവയിത്രിയും സാഹി ത്യകാരിയുമായ രമണി കുന്നത്തേഴത്ത് എന്നിവരടങ്ങുന്ന വിധിനിർണ്ണയ സമിതിയാണ് പുരസ്ക‌ാര ജേതാവിനെ തിരഞ്ഞെടുത്തത്. 15001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന മലയാള മഹിമയുടെ പ്രഥമ തുഞ്ചൻ പുരസ്‌കാരം ഡോ. ബി.ജി. ഗോകുലന്  മെയ് 10ന് കോട്ടയത്തു നടക്കുന്ന അമ്മ മലയാളത്തിന്റെ വാർഷികാഘോഷത്തിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ സമ്മാനിക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments