എസ്.എന്‍.ഡി.പി യോഗം ധര്‍മ്മപതാക പ്രയാണം നടത്തി



എസ്.എന്‍.ഡി.പി യോഗത്തിന്റെ കീഴിലുള്ള എല്ലാ ശാഖകളിലും ചിങ്ങം ഒന്നിന് ഉയര്‍ത്തുന്നതിനുള്ള ധര്‍മ്മ പതാകയുടെ പ്രയാണം ആരംഭിച്ചു.


ശനിയാഴ്ച്ച രാവിലെ ഒമ്പതിന് വെങ്ങല്ലൂര്‍ ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നാണ് ധര്‍മ്മ പതാക പ്രയാണം ആരംഭിച്ചത്. വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തികളില്‍ നിന്ന് യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍ ധര്‍മ്മ പതാക ഏറ്റുവാങ്ങി. 


യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ. മനോജ്, പി.ടി. ഷിബു, എസ്.ബി. സന്തോഷ്, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ ലിഗിന്‍ പി. ഗോപിനാഥ്, കണ്‍വീനര്‍ വിനീത് കുമാര്‍, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി അംഗം അജിന്‍ പെരിങ്ങാശ്ശേരി, വനിതാസംഘം കമ്മറ്റി അംഗങ്ങളായ മായ മൂലമറ്റം, ബിന്ദു സാബു രവി വാര പാഠശാല ചെയര്‍മാര്‍ പ്രകാശ് മൂലമറ്റം എന്നിവര്‍ ധര്‍മ്മ പതാക പ്രയാണത്തില്‍ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments