കൃപാ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ഓഗസ്റ്റ് 15-ന് ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്യും



കാണാക്കാരി പഞ്ചായത്തിൽ കൃപാ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ഓഗസ്റ്റ് 15-ന് രാവിലെ 11 -ന്
എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


സൊസൈറ്റി പ്രസിഡന്റ് റോങ്ക്ളിൻളിൻ ജോൺ അധ്യക്ഷത വഹിക്കും. നവജീവൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് 100 - കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും.

കൂടാതെ അർഹരായ അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് മരുന്നുകളും നൽകും.
 സമീപ ഭാവിയിൽ തന്നെ സൊസെറ്റി ആംബുലൻസ് സർവീസ്, വയോജനങ്ങൾക്കായി പകൽ വീട് തുടങ്ങിയ പദ്ധതികൾക്ക് തുടക്കമിടുമെന്നും ഭാരവാഹികൾ പറഞ്ഞു.


പത്രസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് റോങ്ക്ളിൻളിൻ ജോൺ , വൈസ് പ്രസിഡന്റ് ഡോ. ഡൊമിനിക് മാത്യു പല്ലാട്ട് , സെക്രട്ടറി കെ.കെ.ഗോപിനാഥൻ, എം.എൻ.വിജയൻ , കെ.കെ.ഷാജി എന്നിവർ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments