തൊടുപുഴ നഗരത്തിലെ റോഡുകള്‍ കൈയേറിയുള്ള അനധികൃത വഴിയോര കച്ചവടങ്ങള്‍ക്കെതിരെ തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്.
നഗരത്തിലെ പ്രധാന റോഡുകള്‍ ഉള്‍പ്പെടെയുള്ളവ വ്യാപകമായി അനധികൃത വഴിയോര കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണെന്നും ഇത് ഒഴിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പെട്ടി ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ കച്ചവടം പാടില്ലെന്നുള്ള നിയമം കാറ്റില്‍ പറത്തിയാണ് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും തടസം സൃഷ്ടിച്ചുകൊണ്ടുള്ള വഴിയോരകച്ചവടങ്ങള്‍. നഗരത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ പാലാ റോഡിലെ മാതാ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ ഫുട്പാത്ത് കൈയേറി ഉന്തുവണ്ടി കച്ചവടക്കാര്‍ കച്ചവടം ചെയ്യുന്നു. ബാങ്കും ആശുപത്രിയും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ ഇത് ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
വഴിയോര കച്ചവടക്കാര്‍ക്കും ജീവിക്കണമെന്നതില്‍ തര്‍ക്കമൊന്നും ഇല്ലെങ്കിലും വ്യാപാരരംഗത്ത് കാര്യമായ ചലനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വാടകയും വൈദ്യതി ബില്ലും വിവിധതരം നികുതികളും ജോലിക്കാരുടെ ശമ്പളവും നല്‍കി കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ കടകളുടെ മുന്നില്‍ നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള അനധികൃത വ്യാപാരങ്ങള്‍ അനുവദിക്കാനാകില്ല.
ഇതിനെതിരെ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ പറഞ്ഞു. ഓണം മുന്‍നിറുത്തി നിരവധി അനധികൃത കച്ചവടക്കാരാണ് പാതയോരങ്ങളുടെ വിവിധ ഇടങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇവരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിന് നഗരസഭയും പൊതുമരാമത്ത് വകുപ്പും പൊലീസും തയ്യാറാകണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തര സെക്രട്ടറിയേറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച്. കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടില്‍, ഇ.എ. അഭിലാഷ്, സജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments