പാലാ ടി. ബി. റോഡ് തകര്‍ന്നു കിടക്കുവാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. റോഡ് തകര്‍ന്നതുമൂലം കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അതുമൂലം റോഡിന്റെ ഇരു സൈഡ്കളിലും ഉള്ള വ്യാപരികള്‍ക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
ആയതിനാല്‍ റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതായി കെ.ടി.യു.സി. (എം) അറിയിച്ചു.
ജോസ്‌കുട്ടി പൂവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാബു കാരയ്ക്കല്‍, ബിബില്‍ പുളിയ്ക്കല്‍, ഷിബു കാരമുള്ളില്‍, കെ. കെ. ദിവാകരന്‍ നായര്‍, സത്യന്‍ പാലാ, ബെന്നി ഉപ്പൂട്ടില്‍, വിന്‍സെന്റ് തൈമുറിയില്‍, കുര്യാച്ചന്‍ മണ്ണാര്‍മറ്റം, കെ. വി. അനൂപ്, ടോമി കണ്ണംകുളം, സിബിച്ചന്‍ മുളമൂട്ടില്‍, മേരി തമ്പി, കെ.എസ്. രാജന്‍, എം.ടി. മാത്യു, ബേബി വെള്ളിയേപ്പള്ളില്‍, ജോയല്‍ വെള്ളിയേപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments