തലനാട് ഗ്രാമപഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കയറി നശിച്ച മുഴുവന്‍ വീടുകളും കിണറുകളും വൃത്തിയാക്കി ടീം നന്‍മക്കൂട്ടം മാതൃകയായി.
പത്തോളം വീടുകളും കിണറുകളുമാണ് നന്‍മക്കൂട്ടം ടീം വൃത്തിയാക്കിയത്. ടീം പ്രസിഡണ്ട് ഫസല്‍ വെള്ളുപ്പറമ്പില്‍, ഗഫൂര്‍, റമീസ് ബഷീര്‍, ഷാജി കെ.കെ., പി. ജഹനാസ് ഷാഫി, സെല്‍ഫി ജോസ്, സജി അന്‍സാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരന്‍ വൈസ് പ്രസിഡന്റ് സോളി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 9 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം വരെ നീണ്ടുനിന്നു.
നാട്ടുകാരും പൊതുപ്രവര്‍ത്തകരും നന്‍മക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.



0 Comments