കടപ്പാട്ടൂര്‍ ദേവസ്വത്തില്‍ നിന്നും കയ്യൂര്‍ സുരേന്ദ്രന്‍ നായര്‍ പടിയിറങ്ങുന്നു. യാത്രയയപ്പ് 27 ന്.




രണ്ട് പതിറ്റാണ്ടിന്റെ ആദ്ധ്യാത്മിക-ഭൗതിക സേവനം പൂര്‍ത്തിയാക്കി കയ്യൂര്‍ സുരേന്ദ്രന്‍ നായര്‍ കടപ്പാട്ടൂര്‍ ദേവസ്വത്തിന്റെ പടിയിറങ്ങുന്നു. 

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദേവസ്വം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന സുരേന്ദ്രന്‍ നായര്‍ക്ക് 27-ാം തീയതി സമുചിതമായ യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് കടപ്പാട്ടൂര്‍ ദേവസ്വം അധികാരികള്‍. 

ക്ഷേത്രനവീകരണം, നാലമ്പലം, കൊടിമരപ്രതിഷ്ഠ, ശീവേലിപ്പുര, കടപ്പാട്ടൂര്‍ ഗോപുരം തുടങ്ങി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടപ്പാട്ടൂര്‍ ദേവസ്വം സെക്രട്ടറി എന്ന നിലയില്‍ കയ്യൂര്‍ സുരേന്ദ്രന്‍ നായര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ക്ഷേത്രത്തിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കും വിശേഷാല്‍ ചടങ്ങുകള്‍ക്കും നേരവും കാലവും നോക്കാതെ പ്രവര്‍ത്തനസജ്ജനായി ഇരുപത്തിനാല് മണിക്കൂറും സുരേന്ദ്രന്‍ നായര്‍ സേവനം ചെയ്തു. 



27 ന് വൈകിട്ട് 4ന് ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ സുരേന്ദ്രന്‍ നായര്‍ക്ക് യാത്രയയപ്പ് നല്‍കും. ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. നിരവധി പ്രമുഖ വ്യക്തികള്‍ സുരേന്ദ്രന്‍ നായര്‍ക്ക് ആശംസകളര്‍പ്പിക്കാനെത്തും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments