ഇടപ്പാടിയില്‍ ദേവപ്രശ്‌നത്തിനെത്തുന്നത് ജ്യോതിഷ പ്രതിഭ കോഴിക്കോട് പ്രസാദ് നമ്പീശന്‍.


ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിനെത്തുന്നത് കേരളത്തിലെ എണ്ണംപറഞ്ഞ ജ്യോതിഷികളിലൊരാളായ കോഴിക്കോട് പ്രസാദ് നമ്പീശന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ കേരളത്തിലെതന്നെ സജീവ സാന്നിദ്ധ്യമാണ് പ്രസാദ് നമ്പീശന്‍.

ദക്ഷിണകാശി കൊട്ടിയൂര്‍ മഹാദേവക്ഷേത്രം, ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രം, കോഴിക്കോട് സാമൂതിരി രാജാവിന്റെ തളി മഹാദേവക്ഷേത്രം, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ അയ്യപ്പക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അഷ്ടമംഗല ദേവപ്രശ്‌നത്തിന് നേതൃത്വം നല്‍കിയത് കോഴിക്കോട് പ്രസാദ് നമ്പീശനാണ്.

ഒരു വ്യാഴവട്ടം മുമ്പ് ഇടപ്പാടി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിന് നേതൃത്വം നല്‍കിയതും പ്രസാദ് നമ്പീശനായിരുന്നു. അന്ന് പ്രശ്‌ന ചിന്തയിലൂടെ ഇദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങള്‍ പിന്നീട് അച്ചട്ടായി വന്നതിന്റെ ഏറെ അനുഭവങ്ങള്‍ ഇടപ്പാടി ദേവസ്വം ഭരണാധികാരികള്‍ക്ക് നിരത്താനുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തവണയും പ്രസാദ് നമ്പീശനെ തന്നെ ക്ഷണിച്ചതെന്ന് ഇടപ്പാടി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ജ്യോതിഷ പരമ്പരയില്‍പെട്ടയാളാണ് പ്രസാദ് നമ്പീശന്‍. അച്ഛന്റെ അമ്മാവന്‍ കൊടുങ്ങല്ലൂര്‍ ജ്യോതിഷ കുലപതി കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ ശിഷ്യനായിരുന്നു. കോഴിക്കോട് കോട്ടൂര് ഗ്രാമത്തിലെ ജ്യോതിഷ പാരമ്പര്യം ഇപ്പോള്‍ പേറുന്നത് പ്രസാദ് നമ്പീശനാണ്. 



ജ്യോതിഷ രംഗത്തെ മികവുകള്‍ മുന്‍നിര്‍ത്തി ഇരുപതോളം പുരസ്‌കാരങ്ങളും ഇതിനോടകം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒക്‌ടോബര 1, 2 തീയതികളിലാണ് ഇടപ്പാടി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടക്കുന്നത്. ക്ഷേത്രാങ്കണത്തില്‍ നദീ തീരത്തായി വിഷ്ണുക്ഷേത്രം നിര്‍മ്മിക്കുന്നതിനുളള ദേവഹിതമറിയാനാണ് പ്രധാനമായും അഷ്ടമംഗല ദേവപ്രശ്‌നം നടക്കുന്നതെങ്കിലും ക്ഷേത്രത്തിന്റെ ആദ്ധ്യാത്മിക- ഭൗതിക വിഷയങ്ങളെയെല്ലാം പരാമര്‍ശിച്ചുകൊണ്ടുള്ള പ്രശ്‌നചിന്തയാണ് നടത്തുന്നതെന്ന് ദൈവജ്ഞന്‍ പ്രസാദ് നമ്പീശന്‍ പറഞ്ഞു. രണ്ടാം തീയതി വൈകിട്ട് പൊതുജനങ്ങള്‍ക്ക് ദേവപ്രശ്‌നത്തിലെ വിധികള്‍ സംബന്ധിച്ച് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനുള്ള അവസരവും കൊടുക്കുമെന്ന് നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments