പാലാ നഗരസഭയില്‍ വ്യവസായ വകുപ്പിന്റെയും, കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകരാകുവാൻ താൽപര്യമുള്ള വ്യക്തികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത ട്രെയിനിങ്

 


പാലാ നഗരസഭ   വ്യവസായ വകുപ്പിന്റെയും,  കുടുംബശ്രീയുടെയും, സംയുക്താഭിമുഖ്യത്തിൽ സംരംഭകരാകുവാൻ താൽപര്യമുള്ള വ്യക്തികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത ട്രെയിനിങ് നൽകി സംരംഭക മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് പദ്ധതിയിടുന്നു.  

1. ഫാഷൻ ഡിസൈനിങ് ( എംബ്രോയ്ഡറി, ഫാബ്രിക് പെയിന്റിംഗ്..)
2. ബ്യൂട്ടീഷൻ കോഴ്സ്

 കോഴ്സ് ഡേറ്റ് പിന്നീട് തീരുമാനിക്കുന്നതാണ്.  കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഗാർഹികമായോ വാണിജ്യപരമായോ യൂണിറ്റ് തുടങ്ങുന്നതിന് ആവശ്യമായ ലോൺ - ലൈസൻസ്- സബ്സിഡി എന്നിവ നേടുന്നതിനുള്ള പിന്തുണ നൽകുന്നതാണ്. 


 

ഈ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കുടുംബശ്രീ CDS മുഖാന്തരം 26/09/2023 ചൊവ്വാഴ്ച  2 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതും  29/09/2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പാലാ നഗരസഭ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്ന ജനറൽ ഓറിയന്റൽ ട്രെയിനിങ് പ്രോഗ്രാമിൽ  പങ്കെടുക്കേണ്ടതുമാണ്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments